Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരള ഹാജിമാർ...

കേരള ഹാജിമാർ പുണ്യമക്കയിൽ

text_fields
bookmark_border
hajees
cancel

ജിദ്ദ: കേരളഹാജിമാർ വിശുദ്ധഹജ്ജ്​ കർമത്തിനായി പുണ്യമക്കയിലെത്തിത്തുടങ്ങി. സംസ്​ഥാന ഹജ്ജ്​​ കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകരുടെ ആദ്യസംഘം സൗദി സമയം ഞായറാഴ്​ച രാവിലെ 11 മണിയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​, കോൺസൽ ആനന്ത്​ കുമാർ, ബോബി മാനാട്ട്​ എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിച്ചു. കെ.എം.സി.സി വളണ്ടിയർമാർ ഹജ്ജ്​ടെർമിനലിൽ  സഹായങ്ങളുമായി സജീവമായിരുന്നു. വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി 12 മണിയോടെ തന്നെ ഹാജിമാർ പുറത്തിറങ്ങി. അവിടെ വിശ്രമവും ദുഹർ നമസ്​കാരവും കഴിഞ്ഞ്​ ഉച്ചക്ക്​ ഒന്നരയോടെ ബിസിൽ മക്കയിലേക്ക്​ തിരിച്ചു.

hajees-2

സൗദിയ വിമാനത്തിലാണ്​ 300 പേരടങ്ങുന്ന ആദ്യ സംഘം എത്തിയത്​. പുറപ്പെടാൻ വൈകിയതിനാൽ പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയാണ്​  ജിദ്ദയിലെത്തിയത്​. വൈകുന്നേരവും രാത്രിയിലുമായി രണ്ട്​ വിമാനങ്ങൾ കൂടി മലയാളി ഹാജിമാരെയും വഹിച്ച്​ ജിദ്ദയിലിറങ്ങി. ഹജ്ജ്​ ക്യാമ്പ്​ മുതൽ എല്ലാ കാര്യങ്ങളിലും തൃപ്​തരാണെന്ന്​ ഹാജിമാർ പറഞ്ഞു. 

hajee3

മക്കയിൽ ഉൗഷ്​മള സ്വീകരണമാണ്​ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഹാജിമാർക്ക്​ ലഭിച്ചത്​. ഹറമിൽ നിന്ന്​ പത്ത്​ കിലോമീറ്റർ അകലെ അസീസിയ്യയിലാണ്​ തീർഥാടകർക്ക്​ താമസം.റൂമിൽ പോയി വിശ്രമിച്ചയുടൻ ഹാജിമാർ മസ്​ജദുൽ ഹറാമിലെത്തി  ആദ്യഉംറ നിർവഹിച്ചു. പ്രായമായവരടക്കം സംഘത്തിലുണ്ടെങ്കിലും എല്ലാവരും ആവേശത്തോടെയാണ്​ കാണപ്പെട്ടത്​. അല്ലാഹുവി​​െൻറ അതിഥകളായി പുണ്യഭൂമിയിലെത്താനായതി​​െൻറ ആത്​മനിർവൃതിയിലാണ്​ ഹാജിമാർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmeccahajj 2017kerala hajees
News Summary - Kerala Hajees Reaches Mecca For Hajj 2017-Kerala News
Next Story