Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയം: ആശങ്കയുടെ മുൾമുനയിൽ ഹാജിമാർ

text_fields
bookmark_border
പ്രളയം: ആശങ്കയുടെ മുൾമുനയിൽ ഹാജിമാർ
cancel
camera_alt??????? ???????? ?????? ?????? ??????????? ??????????
മക്ക: ചാലിയാറി​​െൻറ തീരത്ത്​ നിന്ന്​ വന്ന ഹാജിമാർ മിനായിൽ ആശങ്കയുടെ മുൾമുനയിൽ. പലരുടെയും വീടുകളിൽ വെള്ളം കയറി യിരിക്കയാണ്​. പുഴ കരകവിഞ്ഞ്​​ വീടുകളുടെ ഒന്നാം നിലവരെ വെള്ളത്തിനടിയിലായ വാർത്തകളാണ്​ വരുന്നത്​. പലരും വീട്​ അടച്ചുപൂട്ടി ഹജ്ജിന്​ വന്നവരാണ്​. മാവൂർ എടവണ്ണപ്പാറ, അരീക്കോട്​ തുടങ്ങിയ മേഖലകളിൽ നിന്ന്​ വന്നവർ ഏറെയുണ്ട്​. എല്ലാവരും കരഞ്ഞു പ്രാർഥനയിലാണ്​ തമ്പുകളിൽ. ഹജ്ജി​​െൻറ ആനന്ദത്തിനിടയിൽ വന്ന ദുരിത വാർത്തകൾ അവരെ വല്ലാതെ അസ്വസ്​ഥരാക്കുന്നു. പല തമ്പുകളിലും നാടിനു വേണ്ടി കൂട്ട പ്രാർഥനകൾ നടന്നു. വയനാട്​ മേഖലയിൽ നിന്ന്​ വന്ന ഹാജിമാരും ആശങ്കയിലാണ്​. എല്ലാം ദൈവത്തിന്​ സമർപ്പിച്ച്​ പ്രാഥനയിലാണ്​ ഹാജിമാർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala flood, Saudi news
Next Story