ദുരിതാശ്വാസ സഹായങ്ങളുടെ ഇറക്കുമതി തീരുവയിൽ ഇളവില്ല: വ്യാപക പ്രതിഷേധം
text_fieldsദമ്മാം: വന്‍പ്രകൃതി ദുരന്തത്തെ നേരിട്ട കേരളത്തിലേക്ക് വിദേശത്ത് നിന്നും അവശ്യ വസ്തുക്കള്‍ ഒഴുകിയെത്തുേമ്പാഴും ഇറക്കുമതി തീരുവ അതിന് അണകെട്ടുന്നു. വൻതുക കസ്റ്റംസ് നികുതിയായി ആവശ്യപ്പെടുന്നതിനാൽ സാധനങ്ങൾ വിമാനത്താവളത്തിൽ കെട്ടികിടക്കുന്ന അവസ്ഥയാണ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. സൗദിയിൽ നിന്നും മറ്റും കാര്‍ഗോ കമ്പനികള്‍ സൗജന്യമായാണ് ദുരിതാശ്വാസത്തിന് ആവശ്യമായ സാധനങ്ങള്‍ നാട്ടിലേക്കു കയറ്റി വിടുന്നത്. കസ്റ്റംസ് തീരുവയില്‍ ഇളവില്ലാത്തതും ക്ലിയറന്‍സ് നടപടികള്‍ വൈകുന്നതും കൊണ്ട് സാധനങ്ങള്‍ ഏറ്റെടുക്കാൻ സന്നദ്ധപ്രവർത്തകർക്ക് കഴിയുന്നില്ല.
വൻതുക നികുതി കൊടുക്കണം. പിന്നെ കസ്റ്റംസ് ക്ലിയറൻസിെൻറ നൂലാമാലകളും. ആയതിനാൽ സാധനങ്ങൾ വന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കുന്നുകൂടുകയാണ്. ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ കണ്ടയ്നര്‍ കണക്കിന് സാധനങ്ങളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അയക്കുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ വിമാന മാർഗവും കപ്പല്‍ മാർഗവും അയക്കുന്ന ചരക്കുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുകയും ക്ലിയറന്‍സ് നടപടികള്‍ ദ്രുതഗതിയിലാക്കുകയും വേണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിെൻറ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡംഗവും നവോദയ കിഴക്കന്‍ പ്രവിശ്യ രക്ഷാധികാരിയുമായ ജോര്‍ജ് വര്‍ഗീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
