Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രളയദുരന്തം:...

പ്രളയദുരന്തം: പുണ്യഭൂമിയിൽ അത്യുത്​കണ്​ഠയോടെ മലയാളിഹാജിമാർ

text_fields
bookmark_border
Floods-Kerala
cancel

മക്ക: നാട്ടിലെ പ്രളയദുരന്തവാർത്തകൾകേട്ട്​ പുണ്യഭൂമിയിൽ അത്യുത്​കണ്​ഠയോടെ മലയാളിഹാജിമാർ. പുണ്യഭൂമിയിലെത്തിയതി​​െൻറ ആത്​മഹർഷം അനുഭവിക്കേണ്ട വേളയിൽ ദുഃഖവാർത്തകൾ മാത്രമാണ്​ നാട്ടിൽ നിന്ന്​ വരുന്നത്​. കേരളത്തി​​െൻറ മിക്കഭാഗങ്ങളിൽ നിന്നുമുള്ളവർ ഹജ്ജിന്​ എത്തിയിട്ടുണ്ട്​. ഉറ്റവരുടെ മരണവാർത്തകളും  അസാധാരണമായ ദുരിതകഥകളും കേട്ട്​ മനമുരുകിക്കഴിയുകയാണ്​ തീർഥാടകർ. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘം വ്യാഴാഴ്​ച രാത്രി മക്കയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നാട്ടിലെ അസാധാരണമായ സാഹചര്യം നേരിൽ കണ്ട്​ അസ്വസ്​ഥത നിറഞ്ഞ മനസുമായാണ്​ അവസാനവിമാനത്തിൽ ഹാജിമാർ പുണ്യഭൂമിയിലേക്ക്​ യാത്ര തിരിച്ചത്​.

ഹജ്ജിനുള്ള അന്തിമ ഒരുക്കത്തിലാണ്​​ മക്ക. 16 ലക്ഷത്തിലധിം വിദേശ ഹാജിമാർ പുണ്യഭൂമിയിൽ എത്തിക്കഴിഞ്ഞു. ഹജ്ജ്​ ടെർമിനലുകൾ അടക്കാൻ സമയമായി. ഇനി ആഭ്യന്തര ഹാജിമാരുടെ ഒഴുക്ക്​ ​ പ്രതീക്ഷിക്കുകയാണ്​ മക്ക. ഇന്ത്യയിൽ നിന്ന്​  സ്വകാര്യഗ്രൂപിലടക്കം 1,28,207 ഹാജിമാരാണ്​ ഇത്തവണയുള്ളത്​​. കേരളത്തിൽ നിന്ന്​ സർക്കാർ കമ്മിറ്റിക്ക്​ കീഴിൽ 12000ത്തിൽ പരം ഹാജിമാരുണ്ട്​. 

മദീനയിലുള്ള ഹാജിമാർ മക്കയിലേക്ക്​ പുറപ്പെട്ടുകഴിഞ്ഞു. ശനിയാഴ്​ച രാത്രിയോടെ  മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന്​ മിനായിലേക്ക്​ ഹാജിമാർ നീങ്ങിത്തുടങ്ങും. തിങ്കളാഴ്​ചയാണ്​ അറഫ ദിനം.ഹറമിൽ നിന്ന്​ ഒമ്പത്​ കിലോമീറ്റർ അകലെ അസീസിയയിലാണ്​ ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും താമസിക്കുന്നത്​. മക്ക തിരക്കിലമർന്നതോടെ ഇവർക്കുവേണ്ടി സർവീസ്​ നടത്തിയിരുന്ന അസീസിയ^ഹറം ബസ്​ സർവീസ്​ ബുധനാഴ്​ച രാത്രിയോടെ നിർത്തി വെച്ചിരിക്കയാണ്​. എല്ലാവരും ഇനി താമസ കേന്ദ്രത്തിൽ തന്നെ കഴിയണമെന്നാണ്​ നിർദേശം. 

ഹാജിമാർക്ക്​ എല്ലാ സഹായവും ചെയ്യാൻ മലയാളി സന്നദ്ധ സംഘടനകളടക്കം സജീവമാണ്​. മിന, അറഫ തുടങ്ങിയിടങ്ങൾ പൂർണമായും സുരക്ഷ സേന ഏറ്റെടുത്തു കഴിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsKerala Hajj
News Summary - Kerala Flood Kerala Hajj-Kerala News
Next Story