കേരളോൽസവം 2017: ഒരുക്കങ്ങൾ പൂർത്തിയായി ലോഗോ പ്രകാശനം ചെയ്തു
text_fieldsജിദ്ദ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിെൻറ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ ജിദ്ദ കേരളൈറ്റ്സ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘കേരളോൽസവം 2017’ െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അറിയിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറുന്ന പരിപാടികൾക്ക് ഒക്ടോബർ 27^ന് തുടക്കം കുറിക്കും. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ കേരളത്തിെൻറ ആഘർഷകമായ കലാ സാംസ്കാരിക പരിപാടികളും കായിക മൽസരങ്ങളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്നുള്ള ആഴ്ചകളിൽ മറ്റു സംസ്ഥാനക്കാർക്കും ഇത്തരം ആഘോഷ പരിപാടികൾ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളേയും കലാ രൂപങ്ങളേയും സൗദി സമൂഹത്തിന് പരിചയപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വിദേശ സമൂഹത്തിന് പരിചയപ്പെടുത്തുക എന്നതും ഇത്തരം ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രയത്നശാലികളും നിയമങ്ങൾ അനുസരിക്കുന്നവരുമാണ് കേരളീയർ. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളീയർ മാതൃകയാവണമെന്ന നിലക്കാണ് ആദ്യം കേരളോൽസവം സംഘടിപ്പിക്കുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഇതിലൂടെ മിച്ചം വരുന്ന തുക ജയിലിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി ഉപയോഗിക്കും.
സിഫിെൻറ നേതൃത്വത്തിൽ എട്ട് ക്ലബുകളെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്സരവും വടംവലി മത്സരവും സംഘടിപ്പിക്കുമെന്ന് കൺവീനർ കെ.എം ശരീഫ് കുഞ്ഞ് അറിയിച്ചു. അമ്പത്തൊന്ന് പേർ പങ്കെടുക്കുന്ന തിരുവാതിര മത്സരമുൾപെടെ കേരളത്തിെൻറ തനത് സാംസ്കാരിക പരിപാടികളുടെ പുനരാവിഷ്കാരമാണ് കേരളോൽസവത്തിൽ അരങ്ങേറുക. വൈവിധ്യമാർന്ന പതിനഞ്ചോളം സ്റ്റാളുകളും സ്റ്റേജ് പരിപാടികളും ഉണ്ടായിരിക്കും. വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം ഒക്ടോബർ 28^ന് നൽകും.
കേരളോൽസവത്തിെൻറ ലോഗോ കോൺസൽ ജനറലും അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അബ്ദുറഹ്മാനും ചേർന്ന് പ്രകാശനം ചെയ്തു.
സംഘടനാ പ്രതിനിധികളായ വി.കെ.റഉൗഫ്, അഹമദ് പാളയാട്ട്, കെ.ടി.എ മുനീർ, പി.പി.റഹീം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
