കേരള പ്രവാസി കോഓപറേറ്റിവ് സൊസൈറ്റി രൂപവത്കരിച്ചു
text_fieldsഇസ്മാഇൗൽ ശറൂറ, സൈനുദ്ദീൻ ജിദ്ദ, അജയൻ ജുബൈൽ
അബ്ഹ: കേരള പ്രവാസി കോഓപറേറ്റിവ് സൊസൈറ്റി (കെ.പി.സി.എസ്) സൗദി നാഷനൽ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഫഹദ് നോർത്ത് അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്ന പാവപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുക, അവർക്കൊരു ജീവിതമാർഗം ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ജാതി, മത, രാഷ്ട്രീയ, വർഗ, ലിംഗ ഭേദമന്യേ ആയിരിക്കും സംഘടന പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.എസ് കോർ കമ്മിറ്റി അംഗം അഡ്വ. ബഷീർ അപ്പകാടൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇസ്മാഇൗൽ ശറൂറ (പ്രസി), സൈനുദ്ദീൻ ജിദ്ദ (ജന. സെക്ര), അജയൻ ജുബൈൽ (ട്രഷ). സൗദി അറേബ്യയിലെ വിവിധ പ്രവിശ്യ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്തി 20 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.

