കേരള എൻജിനിയേഴ്സ് ഫോറം സാങ്കേതിക സെമിനാർ
text_fieldsകേരള എൻജിനിയേഴ്സ് ഫോറം സാങ്കേതിക സെമിനാറിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിെൻറ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു.
ഇലക്ട്രിക്കൽ മാനുഫാക്ചറായ ഹിമെൽ കമ്പിനിയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കൽ ഡിസൈനിെൻറ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള സെഷൻ വിജ്ഞാനപ്രദമായി. കൂടാതെ ഇലക്ട്രിക്കൽ പ്രൊട്ടക്ഷൻ എക്വിപ്മെൻറ്സിന്റെ തെരഞ്ഞെടുപ്പ്, സ്വിച്ച് ഗിയറിലെ പ്രധാന ടെക്നികൽ വശങ്ങൾ, ഫൈനൽ ഡിസ്ട്രിബൂഷൻ കമ്പോണൻറ്സ് എന്നിവ വിശദമായി അവതരിപ്പിച്ചു. ചടങ്ങിൽ ഹിമെൽ പ്രതിനിധികൾ അവരുടെ പ്രധാന ഉൽപന്നങ്ങൾ അവതരിപ്പിച്ചു.
ചോദ്യോത്തര സെഷനിലൂടെ കൂടുതൽ സാങ്കേതികത വിശദീകരിച്ചു. റിയാദിലെ വിവിധ കമ്പനികളിലെ പ്രതിനിധികളായ മാഗ്ഡി അൽ താലി (എല്ലിസ് അസോസിയേറ്റ് ഡയറക്ടർ - എം.ഇ.പി), മുഹമ്മദ് ഹിദാഷ് (സീനിയർ പി.എം, ഷാപോർജി പല്ലോഞ്ചി), സയ്യിദ് ഗവാസ്കർ (സീനിയർ ടെക്നിക്കൽ എൻജിനീയർ സൗദി ഇലക്ട്രിസിറ്റി കമ്പനി), അബ്ദുൽ നവാഫ് (അസോസിയേറ്റ് ഡയറക്ടർ കൊമേഴ്‌സ്യൽ റോഷൻ), ഷാരൂബ് ഇംതിയാസ് (എം.എ.ആർ പ്രോജക്ട്സ്), ബാസിൽ അബ്ദുൽ ഖനി (അസോസിയേറ്റ് കൊമേഴ്‌സ്യൽ ഡയറക്ടർ ഖിദ്ദിയ) പരിപാടിയിൽ അതിഥികളായി. ചടങ്ങിൽ ഹിമെൽ പ്രതിനിധികൾ ഷൈസിൽ മുഹമ്മദിനും മുഹമ്മദ് അലിക്കും കെ.ഇ.എഫ് വൈസ് പ്രസിഡൻറ് ആഷിക് പാണ്ടികശാല, ഷഫാന മെഹ്റു മൻസിൽ എന്നിവർ ഫലകങ്ങൾ സമ്മാനിച്ചു. കെ.ഇ.എഫ് ടെക്നിക്കൽ വിങ് മെമ്പർ സുബിൻ റോഷൻ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

