കേരള എൻജിനീയേഴ്സ് ഫോറം സ്പോർട്സ് മീറ്റ്
text_fieldsറിയാദിലെ കേരള എൻജിനീയേഴ്സ് ഫോറം സ്പോർട്സ് മീറ്റിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ഘടകം വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സുലൈയിൽ നടന്ന പരിപാടിയിൽ നിരവധി മലയാളി എൻജിനീയർമാരും കുടുംബങ്ങളും പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു. വർണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിെൻറ പൊലിമ കൂട്ടി. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായ സ്പ്രിൻറിങ്, റിലേ റേസുകൾ, ഷോർട് പുട്ട് എന്നീ മത്സരങ്ങൾക്ക് പുറമെ വ്യത്യസ്ത ഫൺ ഗെയിമുകളും നടന്നു. കാണികളുടെ ആവേശം ഉയർത്തുന്നതായിരുന്നു ഫുട്ബാൾ, വോളിബാൾ മത്സരങ്ങൾ. ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ നൽകി.

