റിയാദിലെ മലയാളി എൻജിനീയർ കൂട്ടായ്മക്ക് നേതൃത്വമായി
text_fieldsഹസീബ് മുഹമ്മദ് (പ്രസി.), നിസാർ ഹുസൈൻ (സെക്ര.), നിഹാദ് അൻവർ (ട്രഷ.)
റിയാദ്: സൗദി അറേബ്യയിലെ പ്രവാസി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫോറത്തിന് (കെ.ഇ.എഫ്) നേതൃത്വം നിലവിൽ വന്നു. റിയാദിലെ നെസ്റ്റോ ഹൈപർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഹസീബ് മുഹമ്മദ് സ്വാഗത പ്രസംഗം നടത്തി. മുഹമ്മദ് ഷാഹിദ് കെ.ഇ.എഫിന്റെ പ്രസക്തിയെക്കുറിച്ചു ചെറുവിവരണം നൽകി.
മുതിർന്ന അംഗമായ ഷിജു പോൾ ലോഗോ പ്രകാശനം ചെയ്തു. 'സൗദിവിഷൻ 2030' പ്രൊജക്ടുകളെയും എൻജിനീയർമാരുമായി ബന്ധപ്പെട്ട ജോലിസാധ്യതകളെകുറിച്ചും അബ്ദുൽനിസാർ പ്രഭാഷണം നടത്തി. മുഹമ്മദ് നജാഫിന്റെ നിയന്ത്രണത്തിൽ, 25 അംഗ പ്രവർത്തകസമിതി അംഗങ്ങളെ യോഗം തെരഞ്ഞെടുത്തു.
നിസാർ ഹുസൈൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: ഹസീബ് മുഹമ്മദ് (പ്രസി.), നിസാർ ഹുസൈൻ (സെക്ര.), നിഹാദ് അൻവർ (ട്രഷ.), ആഷിഖ് പാണ്ടികശാല (വൈ. പ്രസി.), അബ്ദുൽ അഫിൽ (ജോ. സെക്ര.).

