കേരള എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsകേരള എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റിലെ ജേതാക്കൾ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (കെ.ഇ.എഫ്.ആർ) സംഘടിപ്പിച്ച ‘നെറ്റ് മാസ്റ്റേഴ്സ് സീസൺ ടു’ ബാഡ്മിന്റൺ ടൂർണമെന്റ് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞദിവസങ്ങളിൽ നടന്നു. വ്യാഴം വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യൻ ജൂഡോ ചാമ്പ്യൻ ഡോ. യഹ്യ അൽസഹ്രാനി, സൗദി ഗെയിംസ് ബാഡ്മിന്റൺ ചാമ്പ്യൻ കദീജ നിസ എന്നിവർ സംബന്ധിച്ചു.
കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ സ്വാഗതപ്രസംഗം നിർവഹിച്ചു. നിസാർ, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവർ അതിഥികൾക്ക് ഫലകങ്ങൾ സമ്മാനിച്ചു. തുടർന്ന് പ്രധാനാതിഥികളുടെ ആദ്യ വിസിലോടെ മത്സരങ്ങൾ ആരംഭിച്ചു. മത്സരാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കോർട്ടുകളിൽ ആവേശം സൃഷ്ടിച്ചു.
പുരുഷന്മാർക്കായുള്ള ഡബിൾസ് പ്രോ മത്സരത്തിൽ നബീൽ അബ്ദുല്ല, വി. റിസ്വി ടീം ജയം കൈവരിച്ചു. പുരുഷന്മാർക്കായുള്ള ഡബിൾസ് അമേച്വറിൽ ഹനീഫയും ഫഹദും സിംഗിൾസിൽ അനസ് തയ്യിലും വിജയികളായി.
മിക്സഡ് ഡബ്ൾസിൽ മുഹമ്മദ് റോഷനും മെഹ്റിൻ റോഷനും വനിതകൾക്കായുള്ള ഡബ്ൾസ് ഇനത്തിൽ സന നാസറും മെഹ്രീൻ റോഷനും ജേതാക്കളായി. കുട്ടികളുടെ ഡബ്ൾസിൽ വിജയികളായ അമൽ മുഹമ്മദ്, അമൻ മുഹമ്മദും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
അനസ്, ഷെബിൻ, നിഹാദ്, മുൻഷിദ്, ഫാറൂഖ്, നവാസ്, നിസാർ, രാഹുൽ എന്നിവർ സംഘാടകരായ ടൂർണമെന്റിൽ മെഡിക്കൽ സഹായങ്ങൾക്കായി നൂറാന ക്ലിനിക്കിലെ സംഘവും സന്നിഹിതരായിരുന്നു.

