കേരള എൻജിനീയർ ഫോറം ദമ്മാം ഘടകം രൂപവത്കരിച്ചു
text_fieldsകേരള എൻജിനീയർ ഫോറം ദമ്മാം ഘടകം സംഘടിപ്പിച്ച വാർത്തസമ്മേളനം
ദമ്മാം: കേരള എൻജിനീയർ ഫോറം ദമ്മാം ഘടകം രൂപവത്കരിച്ചു. ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘എൻജിനീയേഴ്സ് സമ്മിറ്റ് 2023’ എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമ്മാം റോസ് ഗാർഡൻ റസ്റ്റാറന്റിൽ ജൂൺ 16ന് ഉച്ചക്ക് നടക്കും.
ഖോനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സി.ഇ.ഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ല് രൂപംകൊണ്ട മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപവത്കരിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെ.ഇ.എഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെൽ, കലാ കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം.
സൗദി അറേബ്യയുടെ പുരോഗമന ഭാവി വളരെ പ്രതീക്ഷ നൽകുന്നതായും അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുവാൻ പുതുതായി വരുന്ന എൻജിനീയർമാരെ ബോധവത്കരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. ജൂൺ 16ന് നടക്കുന്ന മീറ്റിൽ കെ.ഇ.എഫ്ദ മ്മാം എക്സിക്യൂട്ടിവ് ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടക്കും. വാർത്തസമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

