കേരള ക്രിക്കറ്റ് അസോസിയേഷൻ ഇഫ്താർ
text_fieldsറിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: റിയാദിലെ 30ഓളം ക്രിക്കറ്റ് ക്ലബുകൾ അംഗങ്ങളായ റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്ലബ് പ്രതിനിധികൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ ക്ലബ് പ്രതിനിധികൾ പങ്കെടുത്തു. അസോസിയേഷന്റെ എക്സിക്യൂട്ടിവ് യോഗവും ഇഫ്താറിന് ശേഷം നടന്നു.
ഈദിനുശേഷം മെംബർ ടീമുകൾക്കായി ടൂർണമെൻറ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡൻറ് ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും ട്രഷറർ കുമാർ നന്ദിയും പറഞ്ഞു. നജീം അയ്യൂബ്, സുബൈർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

