Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ദമ്പതികളുടെ...

മലയാളി ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന കത്തികൊണ്ട്​ ഭർത്താവ്​ സ്വയം കഴുത്തറുത്തെന്ന്​ നിഗമനം

text_fields
bookmark_border
മലയാളി ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന കത്തികൊണ്ട്​ ഭർത്താവ്​ സ്വയം കഴുത്തറുത്തെന്ന്​ നിഗമനം
cancel

ദമ്മാം: അൽ അഹ്​സയിലെ  മരുഭൂമിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​ ഭാര്യയെ ​കത്തികൊണ്ട്​ കഴുത്തറുത്ത ശേഷം ഭർത്താവ്​ അതേ കത്തികൊണ്ട്​ സ്വയം കഴുത്ത്​ മുറിച്ച്​​ മരിക്കുകയായിരുന്നു എന്ന്​ നിഗമനം. സംഭവ സ്​ഥലത്ത്​ നിന്ന്​ ​കണ്ടെത്തിയ കത്തിയിൽ ഭർത്താവ്​ കുഞ്ഞബ്​ദുല്ലയുടെ വിരലടയാളം മാത്രമേ പതിഞ്ഞിട്ടുള്ളൂവെന്ന്​  ഫോറൻസിക്​ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ്​ പറഞ്ഞു. മറ്റൊരാളെ  സംശയിച്ചിരുന്നെങ്കിലും ഇത്​ ദമ്പതികൾക്കിടയിലെ കൊലപാതകവും ആത്​മഹത്യയുമാണെന്ന നിഗമനത്തിലാണ്​ പൊലീസ്​. 15 റിയാൽ വിലയുള്ള ചെറിയ കത്തി കൊണ്ടാണ്​ കൃത്യം നടത്തിയത്​. പുതിയ കത്തി കൊല നടത്താൻ  വേണ്ടി വാങ്ങിയതായാണ്​ സൂചന. വില രേഖപ്പെടുത്തിയ സ്​റ്റിക്കർ പോലും പൊളിച്ചിരുന്നില്ല. ഞായറാഴ്​ച രാത്രിയാണ്​ സൗദിയിലെ പ്രവാസലോകം ഞെട്ടിയ സംഭവം.  
 

കോഴിക്കോട്​ നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ  മൊയ്​തു^ കുഞ്ഞാമി ദമ്പതികളുടെ മകൻ​ കുഞ്ഞബ്​ദുല്ല (37), ഭാര്യ കുനിങ്ങാട്​ മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി^ഖദീജ ദമ്പതികളുടെ മകൾ റിസ്​വാന (30) എന്നിവരെയാണ്​ അൽ അഹ്​സയി​െല അയൂണിൽ വിജനമായ സ്​ഥലത്ത്​  മരിച്ച നിലയിൽ കണ്ടെത്തിയത്​. ജോലി ചെയ്യുന്ന സ്​ഥാപനത്തിലെ കാറിലാണ്​ ഇവർ സഞ്ചരിച്ചിരുന്നത്​. റിസ്​വാന കാറിനടുത്തും കുഞ്ഞബ്​ദുല്ല അൽപമകലെയും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞബ്​ദുല്ല ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്​. മൂന്ന്​ മാസം മുമ്പ്​ സന്ദർശക വിസയിലാണ്​ റിസ്​വാന സൗദിയിലെത്തിയത്​. സംഭവ ദിവസം ഇവർ ദമ്മാമിൽ ഡോക്​ടറെ കാണിച്ചതായി വിവരമുണ്ട്​. നാല്​ വർഷം മുമ്പാണ്​ വിവാഹിതരായത്​. ഇവർക്ക്​ മക്കളില്ല. 
 

സ്വരച്ചേർച്ചക്കുറവാണ്​​ ഭാര്യയെ കൊലപ്പെടുത്തുന്നതിലേക്ക്​ കുഞ്ഞബ്​ദുല്ലയെ എത്തിച്ചതെന്ന്​ സുഹൃത്തുക്കൾ കരുതുന്നു. ഹെവി ഡ്രൈവിങ്​ ലൈസൻസുള്ള കുഞ്ഞബ്​ദുല്ല വർഷങ്ങളായി സൗദിയിലാണ്​  ജോലി ചെയ്യുന്നത്​. ഒന്നര വർഷം മുമ്പാണ്​ അൽ അഹ്​സയിലെ ഒരു ഹൈപർമാർക്കറ്റിൽ ജോലിയിൽ പ്രവേശിച്ചത്​.സംഭവത്തിൽ മറ്റ്​ സംശയങ്ങളൊന്നും പൊലീസിന്​ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഉടൻ വിട്ടുകൊടുക്കുമെന്നാണ്​ അറിയിച്ചത്​. കുഞ്ഞബ്​ദുല്ലയുടെ പിതാവി​​​​​െൻറ സഹോദരൻ റിയാദിൽ നിന്ന്​ സംഭവ സ്​ഥലത്ത്​ എത്തിയിട്ടുണ്ട്​. മൃതദേഹങ്ങൾ അൽഅഹ്​സയിൽ തന്നെ സംസ്​കരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newsmalayalam newsKerala couple
News Summary - Kerala couple death in saudiarabia-Gulf news
Next Story