Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരള ബ്ലാസ്​റ്റേഴ്​സ്​...

കേരള ബ്ലാസ്​റ്റേഴ്​സ്​ പരിശീലനം തുടങ്ങി

text_fields
bookmark_border

ദുബൈ: അപ്രതീക്ഷിതമായെത്തിയ വിലക്കിൽ നിരാശരായെങ്കിലും കേരള ബ്ലാസ്​റ്റേഴ്​സ്​ ദുബൈയിൽ പരിശീലനം തുടങ്ങി. ടീം എത്തിയ ബുധനാഴ്ച രാത്രി തന്നെ ദുബൈ അൽ നസ്​ർ സ്​റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച രാത്രിയും പരിശീലനം നടത്തി. പരിശീലകൻ ഇവാൻ വുകുമിനോവിചിന്‍റെ നേതൃത്വത്തിലാണ്​ പരിശീലനം. പകൽ സമയത്ത്​ കനത്ത ചൂടായതിനാൽ രാത്രി ഏഴു​ മുതലാണ്​ ടീം കളത്തിലിറങ്ങുന്നത്​.

ദുബൈയിലെ അന്താരാഷ്ട്ര പരിശീലന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ്​ പദ്ധതി. ഈ ആഴ്​ച തന്നെ ഏതെങ്കിലും ടീമുമായി സൗഹൃദ മത്സരം നടത്താനും ശ്രമം നടത്തുന്നുണ്ട്​. ഫുട്​ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട്​ തിങ്കളാഴ്ച സുപ്രീംകോടതി വിധി വരുന്നത്​ ഉറ്റുനോക്കുകയാണ്​ സംഘാടകർ. കോടതിവിധി അനുകൂലമാവുകയും ഫിഫ വിലക്ക്​ വേഗത്തിൽ നീങ്ങുകയും ചെയ്താൽ വൈകിയാണെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയും സംഘാടകർ പങ്കുവെക്കുന്നു.

പ്രി സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചെങ്കിലും ടീം ഉടൻ മടങ്ങില്ല. ഈ മാസം അവസാനം വരെ ടീം ദുബൈയിലുണ്ടാവും. 29ന്​ മടങ്ങാനാണ്​ പദ്ധതി.

ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷനെ ഫിഫ വിലക്കിയതോടെയാണ്​ കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ പ്രി സീസൺ മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്​. 26 അംഗ സംഘം​ ദുബൈയിൽ എത്തിയ ശേഷമാണ്​ മത്സരങ്ങൾ റദ്ദാക്കിയത്​. ദുബൈ അൽ നാസ്​ർ ക്ലബ്​, ദിബ്ബ എഫ്​.സി, ഹത്ത ക്ലബ്ബ്​ എന്നീ ടീമുകൾക്കെതിരെയായിരുന്നു മത്സരങ്ങൾ തീരുമാനിച്ചിരുന്നത്​. സ്​പോർട്​സ്​ ഇവന്‍റ്​ കമ്പനിയായ എച്ച്​ 16 ആയിരുന്നു ടൂർണമെന്‍റിന്‍റെ സംഘാടകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters training started
News Summary - Kerala Blasters training has started
Next Story