അൽയാസ്മിൻ സ്കൂളിൽ കേരള പിറവി ദിനം ആഘോഷിച്ചു
text_fieldsറിയാദിലെ അൽയാസ്മിൻ സ്കൂളിൽ കേരള പിറവി ദിനം
ആഘോഷിച്ചപ്പോൾ
റിയാദ്: അൽയാസ്മിൻ സ്കൂളിൽ കേരള പിറവി ദിനം ആഘോഷിച്ചു. സംസ്ഥാന പദവിയിലേക്കുള്ള പരിവർത്തനത്തെയും അതുല്യമായ വ്യക്തിത്വം, സംസ്കാരം, ചരിത്രം എന്നിവ ആഘോഷിക്കുന്നതിനെയും അനുസ്മരിപ്പിക്കുന്നതാണ് ആഘോഷമെന്ന് സംഘാടകർ പറഞ്ഞു.
കുട്ടികൾ അതത് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും രസകരമായ കളറിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടും ആവേശത്തോടെ പങ്കെടുത്തു.
മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ വളരെ മനോഹരമായ പരിപാടികൾ നടത്തി.അൽ യാസ്മിൻ സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, പി.ആർ.ഒ സൈനബ്, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർമാരായ അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ്, പ്രിൻസിപ്പൽ ഇൻചാർജ്, സി.ഒ.ഇ സുബി ഷാഹിർ, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, കെ.ജി. ഹെഡ്മിസ്ട്രസ് റിഹാന അംജത്, ഓഫീസ് സൂപ്രണ്ടൻറ് റഹീന ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

