കേരള കലാകായിക സാംസ്കാരിക വേദി അവാർഡ് വിതരണം
text_fieldsകേരള കലാകായിക സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ യൂനിറ്റ് സംഘടിപ്പിച്ച അവാർഡ് വിതരണ ചടങ്ങ്
ദമ്മാം: കേരള കലാകായിക സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ യൂനിറ്റ് വിവിധ കലാപ്രതിഭകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം ലുലു മാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ ഫുർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ.എം. ബഷീർ സംസാരിച്ചു. നടൻ അൻഷാദ് തക്കിടിയിൽ, നടി ആർ. ഷഹന (നാടകം), നടൻ ഷിബിൻ ആറ്റുവ, നടി ഡോണ സൂസൻ ഐസക്, ഗായകൻ മാനസ് മേനോൻ, ഗായിക നാഫിന മുഹമ്മദ് (ആൽബം, ഷോർട്ട് ഫിലിം), ആർട്ടിസ്റ്റ് ഡോ. റുബീന, യു ട്യൂബർ അമൃത ശ്രീലാൽ എന്നിവർക്കുള്ള അവാർഡുകൾ റഷീദ് ഉമർ, സഹീർ ബൈഗ്, ഫൈസാൻ മൻസൂർ, നജാം, അസ്ലം ഫറോക്ക്, ഷാഫി സൂപ്പി, എൻ.ബി. നിസാർ, അംജിത് മലപ്പുറം എന്നിവർ കൈമാറി. ജമാൽ സി. മുഹമ്മദ്, ഷബീർ ചാത്തമംഗലം, ബിനു കെ. കുഞ്ഞ്, അൻവർ സലീം, ഹമീദ് മരക്കാശ്ശേരി, റഫ കുട്ടി എന്നിവർ പങ്കെടുത്തു.
എൻ.ബി. നിസാർ, ജസീർ കണ്ണൂർ, അനില ദീപു, സൗജന്യ ശ്രീകുമാർ, ഫാറൂഖ് മംഗലാപുരം, സിയ ഉർ റഹ്മാൻ എന്നിവർ ഗാനം ആലപിച്ചു.
ഖൈസ് റഷീദിെൻറ ബ്യൂഗിൾ, ധൻവി ഹരികുമാർ, ജുബൈൽ അനുഗ്രഹ നൃത്ത വിദ്യാലയം, ദിയ, പൂജ, ക്രിസ്റ്റി, നിഖിത ആഞ്ചലീന തുടങ്ങിയ കുട്ടികളുടെ നൃത്ത നൃത്യങ്ങളും വിവിധ കലാപരിപാടികളും എന്നിവ ചടങ്ങിനു കൊഴുപ്പേകി.
കേരള കലാകായിക സാംസ്കാരിക വേദി പ്രസിഡൻറ് അസ്ലം ഫറോക്ക്, സെക്രട്ടറി ഷാഫി സൂപ്പി, പ്രോഗ്രാം കോഓഡിനേറ്റർമാരായ എൻ.ബി. നിസാർ, അംജിത് മലപ്പുറം, ഷിജില ഹമീദ്, അനുപമ, സലാം, ഷമീർ സാസു, സി.കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ശ്രീലക്ഷ്മി, ദിയ എന്നിവർ അവതാരകരായി.

