കെൻസ് ഇന്റർനാഷനൽ സ്കൂൾ കാബിനറ്റ് െതരഞ്ഞെടുപ്പ് നടന്നു
text_fieldsയാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ കാബിനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളുടെ സ്ഥാനോരോഹണ ചടങ്ങിൽനിന്ന്
യാംബു: യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ കാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി. വിദ്യാര്‍ഥികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കാബിനറ്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. വ്യത്യസ്ത ഹൗസുകളിലേക്കും കാബിനറ്റ് സ്ഥാനങ്ങളിലേക്കും മത്സരിക്കുന്ന കുട്ടികൾ കാമ്പയിൻ നടത്തി സ്വന്തം പ്രവർത്തനങ്ങളും പദ്ധതികളും സഹപാഠികളിലേക്ക് എത്തിച്ചു.
പോസ്റ്റർ പ്രചാരണം, പ്രസംഗങ്ങൾ, കൈകൊണ്ട് തയാറാക്കിയ വർണശബളമായ പോസ്റ്ററുകൾ ക്ലാസ് മുറികളിലും മറ്റുമായി പ്രദർശിപ്പിച്ചു. പോളിങ് സ്റ്റേഷൻ സ്ഥാപിച്ച് വിദ്യാർഥികൾക്ക് ബാലറ്റ് പേപ്പർ വഴി വോട്ടിംഗ് ചെയ്യാൻ അവസരം നൽകി. വോട്ടിംഗിനെക്കുറിച്ചുള്ള അറിവ് വർധിക്കുന്നതിനും ജനാധിപത്യത്തെ കുറിച്ചുള്ള അവബോധം നൽകാനും ഇലക്ഷൻ ഉപകരിച്ചു. എം. അദ്നാൻ നിസാർ ഷെയ്ഖ് (ഹെഡ് ബോയ്), ഹുസ്ന അൻസാരി (ഹെഡ് ഗേൾ), തൽഹ മുസമ്മിൽ (ഡെപ്യൂട്ടി ഹെഡ് ബോയ്), നസ്രീൻ സാജിദ് അലി (ഡെപ്യൂട്ടി ഹെഡ് ഗേൾ), യാസിർ മുഷ്താഖ്, ജാസ്ലിൻ ബാബു (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരെ തിരഞ്ഞെടുത്തു.
വിദ്യാർഥിനികളുടെ സ്ഥാനോരോഹണ ചടങ്ങിൽനിന്ന്
വിവിധ ഹൗസുകളിലെ ക്യാപ്റ്റന്മാരെയും വൈസ് ക്യാപ്റ്റന്മാരെയും വോട്ടിങ്ങിലൂടെ തന്നെയാണ് തിരഞ്ഞെടുത്തത്. പ്രിൻസിപ്പൽ ബിന്ദു സന്തോഷ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് അംഗങ്ങളെ അഭിനന്ദിച്ചു. തിരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് അംഗങ്ങൾ എങ്ങനെ പെരുമാറണമെന്നും അവരുടെ ഉത്തരവാദിത്ത്വങ്ങൾ എന്തൊക്കെയാണെന്നും അവർ വിശദീകരിച്ചു. ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സബാഹ് ബിൻ മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് അംഗങ്ങൾ സ്ഥാനാരോഹണ ചടങ്ങിൽ പ്രതിജ്ഞാ വാചകം ചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

