കേളി സിൽവർ ജൂബിലിക്ക് തുടക്കം
text_fieldsകേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി
ആഘോഷങ്ങൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ഉദ്ഘാടനം
ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. 25 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരമ്പരക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികൾക്ക് ഊന്നൽ നൽകി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ‘ടി.എസ്.ടി മെറ്റൽസ് -കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ ആയിരുന്നു ഉദ്ഘാടന പരിപാടി.
ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജി.എസ്. പ്രദീപ് ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖം അവതരിപ്പിച്ചു.
പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ലോഞ്ചിങ് വിഡിയോയുടെ സ്വിച്ച് ഓൺ കർമം നടത്തി.ടി.എസ്.ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മധുസൂധനന്, അനാദി അൽ ഹർബി പ്രതിനിധി പ്രിൻസ് തോമസ്, കുദു വൈസ് പ്രസിഡന്റ് ഇമാദ് മുഹമ്മദ് സലിം, റീജനല്‍ ഡയറക്ടര്‍ അമിത് ജെയിന്, ഡി.പി.എസ് സ്കൂള്‍ മുൻ പ്രിന്‍സിപ്പൽ രജനി ഗുപ്ത, മെസ്ട്രോ പിസ്സ ഓപറേഷന് മാനേജര്‍ കെ.പി. മഹേഷ്, ക്രിസ്റ്റല്‍ ഗ്രൂപ് പ്രതിനിധി മുഹമ്മദ് ബാസില്‍, എം.എ.ആര് പ്രോജക്ട് പ്രതിനിധി ഷരൂബ്, ഗ്രാന്‍ഡ് ലക്കി റസ്റ്റാറന്റ് മാനേജിങ് ഡയറക്ടർ മന്‍സൂര്‍, ഫ്യൂച്ചര്‍ സ്റ്റീല്‍ ക്രാഫ്റ്റ് കമ്പനി മാനേജിങ് ഡയറക്ടർ സുകേഷ് കുമാർ, ഖ്യു സോള്‍ സൊല്യൂഷന് പ്രതിനിധി ലിജു ആന്‍ഡ് റോബിന്, റിയാദ് മീഡിയ ഫോറം രക്ഷാധികാരി വി.ജെ. നസറുദ്ദീന്‍, നാദർ ഷാ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ഒ.ഐ.സി.സി പ്രസിഡന്റ് സലിം കളക്കര, ഐ.എം.സി.സി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ കുറുമാത്തൂര്‍, എൻ.ആർ.കെ ഫോറം കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബഹാന്‍, സാമൂഹിക പ്രവര്ത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ സംസാരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഡിസംബറിൽ കേളി സാഹിത്യോത്സവം എന്ന പേരിൽ നാട്ടിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കും. മാധ്യമ സെമിനാർ ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

