സമുദ്രതീരം കൂട്ടുകുടുംബത്തിന് കേളിയുടെ സഹായഹസ്തം
text_fieldsസമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ സഹായം കൈമാറുന്നു
റിയാദ്: കൊല്ലം കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.കേളി ഹൃദയപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിലെ അന്തേവാസികൾക്ക് 15 ദിവസത്തേക്കുള്ള ഭക്ഷണ ചെലവ് സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. സേതുമാധവൻ കൈമാറി.
സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി മുൻ രക്ഷാധികാരി സമിതി അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ. ദസ്തക്കീർ അധ്യക്ഷതവഹിച്ചു. സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം വി. ജയപ്രകാശ്, സമുദ്രതീരം ചെയർമാൻ എം. റുവൽ സിങ്, ഏരിയ സെക്രട്ടറി പി.വി. സത്യൻ, പ്രവാസി സംഘം ജില്ല സെക്രട്ടറി നിസാർ അമ്പലംകുന്ന്, പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവം, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. സതീശൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി. ഷാജി, കേളി അസീസിയ ഏരിയ കമ്മിറ്റി അംഗം അനീസ് അൽഫനാർ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവും സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

