Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ണ​ൽ ഡ​യാ​ലി​സി​സ്...

ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് കേ​ളി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം

text_fields
bookmark_border
ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് കേ​ളി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം
cancel
camera_alt

ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ഭാ​ര​വാ​ഹി സു​രേ​ഷ് ക​ണ്ണ​പു​രം കൈ​മാ​റു​ന്നു

റി​യാ​ദ്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ടാ​ളി-​ക​ഞ്ഞി​രോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. കേ​ളി​യു​ടെ 12ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്.

സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ത​ണ​ലി​െൻറ പ്ര​വ​ർ​ത്ത​നം. ഡ​യാ​ലി​സി​സ് സെ​ന്റ​റി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാ​ണ് കേ​ളി ഇ​ത്ത​വ​ണ സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ത​ണ​ലി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി സ​ജീ​വ​മാ​യി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ത​ണ​ൽ പ്ര​സി​ഡ​ന്റ് എ.​പി. ആ​ലി​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വെ​ച്ച് കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം, ത​ണ​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​ടി. അ​ബ്​​ദു​ൽ സ​ത്താ​റി​ന് ധാ​ര​ണ​പ​ത്രം കൈ​മാ​റി.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി മു​ൻ അം​ഗ​ങ്ങ​ളാ​യ സ​ജീ​വ​ൻ ചൊ​വ്വ, സു​ധാ​ക​ര​ൻ ക​ല്യാ​ശ്ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം ശ്രീ​കാ​ന്ത് ചേ​നോ​ളി, ബാ​ല​കൃ​ഷ്ണ​ൻ ചെ​ക്കി​ക്കു​ളം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ത​ണ​ൽ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്​​ലം, ന​സീ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സീ​ന എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ത​ണ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ സ്വാ​ഗ​ത​വും, ക​മ്മി​റ്റി​യം​ഗം കെ. ​ക​രു​ണാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:THANALFinancial SupportDialysis Center
News Summary - Kelly's financial support to Thanal Dialysis Center
Next Story