കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളനലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ ആറാമത് സമ്മേളനലോഗാ പ്രകാശനം ചെയ്തു. ഏരിയ സമ്മേളന സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
ഉമ്മുൽ ഹമാം സൗത്ത് യൂനിറ്റ് അംഗം ഷമീം ആണ് ലോഗോ തയ്യാറാക്കിയത്. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുൽ കലാം, ഏരിയാകമ്മിറ്റി അംഗം ഒ. അനിൽ കുമാർ, സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ എന്നിവർ സംസാരിച്ചു. 12ാമത് കേളി കേന്ദ്രസമ്മേളത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിെൻറ ഭാഗമായി കാരംസ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മത്സരിക്കാൻ താൽപര്യമുള്ള ടീമുകൾ 0508025938, 0544172109 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടക സമിതി കൺവീനർ അറിയിച്ചു. ഏരിയ സമ്മേളനം ആഗസ്റ്റ് 22-ന് പി.കെ. മുരളി നഗറിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

