കേളി സിൽവർ ജൂബിലി ആഘോഷം; ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsകേളി ദവാദ്മി ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെൻറ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെൻറിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ എട്ട് ടീമുകൾ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30-ന് ആരംഭിച്ച മത്സരങ്ങളിൽ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവുമായാണ് സംഘടിപ്പിച്ചത്. ട്വൻറി-ട്വൻറി മോഡലിൽ 20 ഓവർ വീതമായിരുന്നു മത്സരങ്ങൾ നടന്നു. ആവേശകരമായ ഫൈനലിൽ വിജയികളായ അസദ് ഇലവൻ ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറൻറ് സ്പോൺസർ ചെയ്ത ട്രോഫിയും, സംഘാടക സമിതി അനൗൺസ് ചെയ്തിരുന്ന ക്യാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ്പായ സനാഇയ ടൈഗർ ടീമിന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന ക്യാഷ് പ്രൈസും സമ്മാനിച്ചു. കൂടാതെ മാൻ ഓഫ് ദ സീരീയസ്സിനും മാൻ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
ടൂർണമെൻറ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശ്ശേരി, കമ്മിറ്റി വൈസ് പ്രസിഡൻറ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ എന്നിവർ സംസാരിച്ചു.
ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും നിരവധി കായികപ്രേമികളും ടൂർണമെൻറിെൻറ ഭാഗമായി. വിവിധ സബ് കമ്മിറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെൻറിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

