കേളി രാജീവിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ചുപോകുന്ന രാജീവിന് കേളി കലാസാംസ്കാരിക വേദി മനാഹ് യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂനിറ്റ് എക്സ്ക്യൂട്ടിവ് അംഗം രാജീവിന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 14 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തൃശൂർ ജില്ല അന്തിക്കാട് സ്വദേശിയാണ്.
അസീസിയ മനാഹിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷതവഹിച്ചു. അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഷാജി റസാഖ്, ഏരിയ സെക്രട്ടറി സുധീർ പോരേടം, ട്രഷറർ ലജീഷ് നരിക്കോട്, രക്ഷാധികാരി സമിതി അംഗം സുഭാഷ്, കമ്മിറ്റി അംഗം സ്വാലിഹ്, യൂനിറ്റ് എക്സിക്യുട്ടിവ് അംഗം അലികുട്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സജാദ് സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.

