കേളി അസീസിയ യൂനിറ്റ് സമ്മേളനം
text_fieldsകേളി അസീസിയ യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ അസീസിയ യൂനിറ്റ് സമ്മേളനം ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗം തോമസ് ജോയ് ഉദ്ഘാടനം ചെയ്തു. ധീരജ് നഗറിൽ നടന്ന സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് അജിത് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി സുധീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രബീഷ് വരവുചെലവും കേളി സെക്രട്ടേറിയറ്റ് അംഗം മധു പട്ടാമ്പി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സുധീർ, സുരേഷ് കണ്ണപുരം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം മനോജ് മാത്യു സ്വാഗതവും പുതിയ യൂനിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുധീർ സമ്മേളനത്തിന് നന്ദി പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി സമിതി അംഗം ഹുസൈൻ, എം.എം. നാസർ, മനോഹരൻ, റഫീഖ് ചാലിയം, ബൈജു ബാലചന്ദ്രൻ, ഹസ്സൻ പുന്നയൂർ, സുഭാഷ്, സൂരജ്, അലി പട്ടാമ്പി, ഷാജി മൊയ്തീൻ, റഫീഖ് ബിൻസാഗർ, ഷാജി റസാഖ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അജിത്, സെക്രട്ടറി സുധീർ, ട്രഷറർ മനോജ് മാത്യു എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

