കേളി ലാസർദി യൂനിറ്റ് സമ്മേളനം സമാപിച്ചു
text_fieldsകേളി ലാസർദി യൂനിറ്റ് ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി ലാസർദി യൂനിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം ഷിബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിമന്യു നഗറിൽ നടന്ന യൂനിറ്റ് സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്‍റ് ഷമൽ രാജ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സതീഷ് കുമാർ വരവ്-ചെലവ് റിപ്പോർട്ടും കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂനിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈൻ മണക്കാട്, ബൈജു ബാലചന്ദ്രൻ, ഏരിയ ആക്ടിങ് സെക്രട്ടറി ജോർജ് വർഗീസ്, ഷൈജു ചാലോട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, വിജയരാഘവൻ എന്നിവർ സംസാരിച്ചു. അരുൺ, ലിതിൻ ദാസ്, കിങ്സ്റ്റൺ, ലിപിൻ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ഷമൽ രാജ് (പ്രസി.), രാജേഷ് ഓണക്കുന്ന് (വൈ. പ്രസി.), കരുണാകരൻ മണ്ണടി (സെക്ര.), ലിതിൻ ദാസ് (ജോ. സെക്ര.), സതീഷ് കുമാർ (ട്രഷ.), ഷൈജു ചലോട് (ജോ. ട്രഷ.).

