കേളിക്ക് പുതിയ ഏരിയാകമ്മിറ്റി ശുമൈസി നിലവിൽ വന്നു
text_fieldsകേളി കലാസാംസ്കാരിക വേദി ശുമൈസി ഏരിയകമ്മിറ്റി രൂപവത്കരണ യോഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 16-ാമത് ഏരിയാകമ്മിറ്റിയായി ശുമൈസി ഏരിയ നിലവിൽ വന്നു. ബത്ഹ ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയാ കൺവെൻഷനിലാണ് പുതിയ ഏരിയാ കമ്മിറ്റി രൂപവത്കരിച്ചത്.ആക്ടിങ് പ്രസിഡൻറ് ഹുസൈൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. അരുൺ കുമാർ ആമുഖ പ്രസംഗം നിർവഹിച്ചു. മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷഫീഖ് അങ്ങാടിപ്പുറം പ്രവർത്തന റിപ്പോർട്ടും മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും സലീം മടവൂർ വരവുചെലവ് കണക്കും സമർപ്പിച്ചു. പുതിയ ഏരിയാകമ്മിറ്റി അംഗങ്ങളുടെ പാനൽ ഷഫീഖ് അങ്ങാടിപ്പുറം അവതരിപ്പിച്ചു. മോഹൻദാസ് ബത്ഹ ഏരിയാ ഭാരവാഹികളെയും, അനിൽ അറക്കൽ ശുമൈസി ഏരിയാ ഭാരവാഹികളെയും പ്രഖ്യാപിച്ചു. കെ.പി.എം. സാദിഖ്, ഗഫൂർ ആനമങ്ങാട്, ഷമീർ കുന്നുമ്മൽ, രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, രജീഷ് പിണറായി, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ എന്നിവർ സംസാരിച്ചു.
ബത്ത ഏരിയാ ഭാരവാഹികളായി ഫക്രുദീൻ (പ്രസി.), ഹുസൈൻ, മുജീബ് (വൈ. പ്രസി.), ഷഫീഖ് അങ്ങാടിപ്പുറം (സെക്ര.), സൗബിഷ്, ധനേഷ് (ജോ. സെക്ര.), സുധീഷ് തറോൾ (ട്രഷ.), ജയകുമാർ പുഴക്കൽ (ജോ. ട്രഷ.), അരുൺ, അബ്ദുറഹ്മാൻ, അജിത് ഖാൻ, റിംഷാദ്, പ്രവീൺ കുമാർ, അനിൽ ചിറക്കൽ, ഷഫീഖ് മഞ്ചേരി, നൗഫൽ, സജി മത്തായി, ഷാഫി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ശുമൈസി ഏരിയാ ഭാരവാഹികളായി വിനോദ് കുമാർ (പ്രസി.), ബിജു ഉള്ളാട്ടിൽ, സലീം അംലാദ് (വൈ. പ്രസി.), സലീം മടവൂർ (സെക്ര.), അനസ്, മേൽബിൻ (ജോ. സെക്ര.), സിജിൻ കൂവള്ളൂർ (ട്രഷ.), ജ്യോതിഷ് (ജോ. ട്രഷ.), രാജേഷ് ചാലിയാർ, മുജീബ്, മോഹൻ കുമാർ, ശ്രീനാഥ്, ഷൈൻ ദേവ്, പ്രമോദ്, സഫറുള്ള (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. അജിത് ഖാൻ സ്വാഗതവും സലീം മടവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

