സാംകുട്ടിക്ക് കേളിയുടെ യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സാംകുട്ടിക്ക് കേളി കലാ സാംസ്കാരിക വേദി മലസ് യൂനിറ്റ് യാത്രയയപ്പ്
നൽകിയപ്പോൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് യൂനിറ്റ് അംഗം സാംകുട്ടിക്ക് യാത്രയയപ്പ് നല്കി. രണ്ടു പതിറ്റാണ്ടായി റിയാദിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സാംകുട്ടി കലാകാരനും കലാസാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു എറണാകുളം സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡൻറ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
മലസ് ഏരിയ പ്രസിഡൻറ് മുകുന്ദൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അഷ്റഫ് കണ്ണൂർ, അൻവർ, ഇ.കെ. രാജീവ്, യൂനിറ്റ് ജോ.സെക്രട്ടറി അജ്മൽ, ജോ.ട്രഷറർ ഉനൈസ് ഖാൻ, എക്സി.അംഗങ്ങളായ ടി.ബി. നൗഷാദ്, മഹേഷ്, സുഹൈബ് ഹമീദ് എന്നിവർ സംസാരിച്ചു. ഉപഹാരം സെക്രട്ടറി സമീർ കൊല്ലം സാംകുട്ടിക്ക് കൈമാറി.

