കേളി ബത്ഹ ഏരിയ സമ്മേളനം ആഗസ്റ്റ് 15ന്
text_fieldsകേളി ബത്ഹ ഏരിയസമ്മേളനം സംഘാടക സമിതി രൂപവത്കരണയോഗം കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ബത്ഹ ഏരിയസമ്മേളനം ആഗസ്റ്റ് 15ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരിയക്ക് കീഴിലെ ആറ് യൂനിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നു. ബത്ഹ സെന്റർ യൂനിറ്റ് ഭാരവാഹികളായി അബ്ദുറഹ്മാൻ താനൂർ, സൗബീഷ്, ഫൈസൽ അലയാൻ, ബത്ഹ ബി യൂനിറ്റിൽ അജിത് ഖാൻ, ജയകുമാർ പുഴക്കൽ, മാർക്സ്, ശുമൈസി യൂനിറ്റിൽ മൻസൂർ അലി, മുജീബ്, ജ്യോതിഷ്, ഷാര റെയിൽ യൂനിറ്റിൽ സുധീഷ് തറോൽ, അരുൺ, ഷഫീഖ് ആലുക്കൽ, മർഖബ് യൂനിറ്റിൽ സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, മുഹമ്മദ് അനസ്, അതീഖ യൂനിറ്റിൽ മനോജ്, കെ.കെ. ഷാജി, പി. വിജയൻ എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ പദവികളിലേക്ക് തെരഞ്ഞെടുത്തു.
ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിനായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടകസമിതി രൂപവത്കരണയോഗത്തിൽ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷതവഹിച്ചു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, രജീഷ് പിണറായി, പ്രദീപ് ആറ്റിങ്ങൽ, മോഹൻദാസ്, അനിൽ അറക്കൽ എന്നിവർ സംസാരിച്ചു.
ഫക്രുദ്ദീൻ (കൺവീനർ), അരുൺ (ജോയന്റ് കൺവീനർ), അനിൽ അറക്കൽ (ചെയർമാൻ), മൻസൂർ അലി (വൈസ് ചെയർമാൻ), മുജീബ് റഹ്മാൻ (സാമ്പത്തിക കമ്മിറ്റി കൺവീനർ), സിജിൻ കൂവള്ളൂർ (പബ്ലിസിറ്റി കൺവീനർ), പി.എ. ഹുസൈൻ (ഗതാഗത കമ്മിറ്റി കൺവീനർ), രാജേഷ് കാടപ്പടി, ധനേഷ് (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), സുധീഷ് തറോൽ, രാജേഷ് ചാലിയാർ (സ്റ്റേഷനറി ചുമതല) എന്നിവർ ഭാരവാഹികളായി 51 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. ഏരിയ ട്രഷറർ ബിജു തായമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

