Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ശ​പ്പു​ര​ഹി​ത...

വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി; സാ​ന്ത്വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് തി​രു​വോ​ണ നാ​ളി​ൽ സ​ദ്യ ഒ​രു​ക്കു​ന്നു

text_fields
bookmark_border
വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി;  സാ​ന്ത്വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് തി​രു​വോ​ണ നാ​ളി​ൽ സ​ദ്യ ഒ​രു​ക്കു​ന്നു
cancel

റി​യാ​ദ്: ഓ​ണ​ത്തി​െൻറ സ​ന്തോ​ഷം വി​ശ​പ്പി​െൻറ വേ​ദ​ന​യി​ല്ലാ​ത്ത ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ൻ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി. ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തോ​ടൊ​പ്പം കേ​ളി’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ടാ​ളി-​ക​ഞ്ഞി​രോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ലെ​യും ത​ല​ശ്ശേ​രി കോ​ടി​യേ​രി​യി​ലെ ആ​ശ്ര​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലെ​യും കോ​ഴി​ക്കോ​ട് ഡെ​ർ​മ​റ്റോ​ള​ജി ആ​ശു​പ​ത്രി​യി​ലെ​യും അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് തി​രു​വോ​ണ നാ​ളി​ൽ കേ​ളി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​ത്തി​െൻറ സ​ന്തോ​ഷ​വും ക​രു​ത​ലും പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.​ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് മു​ൻ​പും കേ​ളി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ല​ബാ​ർ കാ​ൻ​സ​ർ സെൻറ​റി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന ത​ല​ശ്ശേ​രി​യി​ലെ ആ​ശ്ര​യ സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് കേ​ളി സാ​മ്പ​ത്തി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​ത്.

കൂ​ടാ​തെ, കോ​ഴി​ക്കോ​ട് ഡെ​ർ​മ​റ്റോ​ള​ജി ആ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി മൂ​ന്ന് വ​ർ​ഷ​മാ​യി പാ​ച​ക​ക്കാ​ര​െൻറ ശ​മ്പ​ളം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​വ​രു​ന്നു. രോ​ഗ​വും സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലും നേ​രി​ടു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​ലൂ​ടെ ക​രു​ത​ലും സ്നേ​ഹ​വും പ​ക​രു​ക​യാ​ണ് കേ​ളി ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് ഓ​ണ​ത്തി​െൻറ സ്നേ​ഹ​വും ക​രു​ത​ലും എ​ത്തി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityonamthiruvonam
News Summary - Keli with Hunger-Free Kerala; Onam Feast Arranged for Residents of Care Centres on Thiruvonam Day
Next Story