Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളി യൂനിറ്റ് സമ്മേളനങ്ങൾ നടന്നു

text_fields
bookmark_border
കേളി യൂനിറ്റ് സമ്മേളനങ്ങൾ നടന്നു
cancel
camera_alt

കേ​​ളി സ​​ന​​യ്യ അ​​ർ​​ബൈ​​ൻ ഏ​​രി​​യ​​യി​​ലെ ഈ​​സ്റ്റ് യൂ​​നി​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ൾ , കേ​​ളി ന്യൂ​​സ​​ന​​യ്യ ഏ​​രി​​യ​​യി​​ലെ അ​​റേ​​ഷ് യൂ​​നി​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ൾ

Listen to this Article

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സനയ്യ അർബൈൻ ഏരിയയിലെ ഈസ്റ്റ് യൂനിറ്റ്, ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

സനയ്യ അർബൈൻ ഈസ്റ്റ്‌ യൂനിറ്റ്

സഖാവ് രാംദാസ് നഗറിൽ നടന്ന സനയ്യ അർബൈൻ ഈസ്റ്റ്‌ യൂനിറ്റ് സമ്മേളനം ബ്രിഡ്ജ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സത്താർ ഉദ്ഘാടനം ചെയ്തു. മെഹറൂഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും അബ്ദുൽ റഷീദ് വരവ്-ചെലവ് റിപ്പോർട്ടും കേളി കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രഭാകരൻ കണ്ടോന്താർ, യൂനിറ്റ് സെക്രട്ടറി നൗഷാദ് എന്നിവർ മറുപടി പറഞ്ഞു. ഹാരിസ് മണ്ണാർക്കാട് രക്തസാക്ഷി പ്രമേയവും, അതുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹിളർ, ഷിബു കൃഷ്ണപണിക്കർ, അതുൽ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയ കുമാർ, സുരേന്ദ്രൻ, അബ്ദുൽ നാസർ, സഫറുല്ല, വിജയൻ ബി, ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രസിഡന്റ്‌ അജിത്, ഏരിയ കമ്മറ്റി അംഗം പി.കെ. രാജൻ, മൊയ്‌തീൻ, വി.ടി. ഉമ്മർ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് അബ്ദുൽ റഷീദ്, വൈസ് പ്രസിഡന്റ് അതുൽ ബദേത്, സെക്രട്ടറി സഫറുല്ല, ജോയന്റ് സെക്രട്ടറി ഷിബു കൃഷ്ണപണിക്കർ, ട്രഷറർ ഹാരിസ് മണ്ണാർക്കാട്, ജോയന്റ് ട്രഷറർ മുസാഫിർ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സഫറുല്ല സമ്മേളനത്തിന് നന്ദി പറഞ്ഞു.

അറേഷ് യൂനിറ്റ് സമ്മേളനം

അബുൽ അസീസ് നഗറിൽ നടന്ന ന്യൂസനയ്യ ഏരിയയിലെ അറേഷ് യൂനിറ്റ് സമ്മേളനം അസീസിയ ഏരിയ കമ്മിറ്റി അംഗം ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഷിബു തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ്-ചെലവ് കണക്കും കേളി സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഷിബു തോമസ്, കേളി ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗിരീഷ് രക്തസാക്ഷി പ്രമേയവും അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹരികുമാർ, താജുദ്ദീൻ, ജ്യോതിഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിങ് സെക്രട്ടറി ജോർജ് വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നിസാർ മണ്ണഞ്ചേരി, ബൈജു ബാലചന്ദ്രൻ, അബ്ദുൽ നാസർ, കരുണാകരൻ മണ്ണടി, വിജയരാഘവൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് താജുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ ഹരികുമാർ, ജ്യോതിഷ്, സെക്രട്ടറി ഷിബു തോമസ്, ജോയന്റ് സെക്രട്ടറി ഗിരീഷ്, ട്രഷറർ ജയപ്രകാശ്, ജോയന്റ് ട്രഷറർ അനൂപ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keli unit meetings were held
Next Story