കേളി സുർത്ത തവാരി യൂനിറ്റ് സമ്മേളനം
text_fieldsകേളി സുർത്ത തവാരി യൂനിറ്റിന്റെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയയിലെ സുർത്ത തവാരി യൂനിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങളും, മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി സനൂപ് നഗറിൽ നടന്ന യൂനിറ്റ് സമ്മേളനത്തിൽ യൂനിറ്റ് കമ്മിറ്റി അംഗം ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് ഉദയ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഹാഷിം പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിജേഷ് രയരോത്ത് വരവ്-ചെലവും, കേളി ട്രഷറർ സെബിൻ ഇക്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, ഹാഷിം എന്നിവർ ചർച്ചക്കുള്ള മറുപടി പറഞ്ഞു.
സുലൈ ഏരിയ സെക്രട്ടറി കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അനിരുദ്ധൻ, കൃഷ്ണൻ കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗോപിനാഥ്, അർഷിദ്, ഇസ്മായിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അർഷിദ്, ഉമേഷ്, ഉണ്ണികൃഷ്ണൻ, ആരിഫ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഉദയ ഭാസ്കർ, വൈസ് പ്രസിഡന്റ് ഉമേഷ്, സെക്രട്ടറി എ. ഹാഷിം, ജോയന്റ് സെക്രട്ടറി സത്യപ്രമോദ്, ട്രഷറർ റിജേഷ്, ജോയന്റ് ട്രഷറർ ജയമോൻ, കമ്മിറ്റി അംഗങ്ങളായി വി.വി. ആരിഫ്, ജെ. ഷമീർ ഖാൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. യൂനിറ്റിന്റെ പുതിയ സെക്രട്ടറി ഹാഷിം സമ്മേളനത്തിന് നന്ദി പറഞ്ഞു.

