കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരും സംഘാടകരും
റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉമ്മുൽഹമാം ഏരിയകമ്മിറ്റിയും അൽ മസീഫ് പോളിക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ നടന്ന ക്യാമ്പിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ഇരുനൂറിലധികം ആളുകൾ പങ്കെടുത്തു.
അൽ റയ്യാൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.
അൽ റയ്യാൻ ഗ്രൂപ് ഓപറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം ഏരിയാ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, പ്രസിഡൻറ് ബിജു, ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്നു.
ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും സൗകര്യമൊരുക്കിയ ക്യാമ്പിൽ ബോഡി മാസ്സ് ഇൻഡെക്സ് (ബി.എം.ഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ സ സൗജന്യ പരിശോധനകളും നടന്നു.
അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി.ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിെൻറ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

