കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ആഗസ്റ്റ് 22ന്
text_fieldsകേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം സംഘാടകസമിതി രൂപവത്കരണയോഗം
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനം പി.കെ. മുരളി നഗറിൽ ആഗസ്റ്റ് 22ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏരിയ സമ്മേളനത്തിന്റെ നടത്തിപ്പിന് 31 അംഗ സംഘാടകസമിതി നിലവിൽവന്നു. സമിതി രൂപവത്കരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗവും ന്യൂസനാഇയ്യ ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ് സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. അബ്ദുൽ കലാം (ചെയർമാൻ), അബ്ദുസലാം (വൈസ് ചെയർമാൻ), വിപീഷ് രാജൻ (കണ്‍വീനര്‍), ഹരിലാൽ ബാബു (ജോയന്റ് കണ്‍വീനര്‍), അനിൽ കുമാർ (സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍), ബിജു ഗോപി, സമദ്, ബേബി, സന്തോഷ് കുമാർ, മുസ്തഫ, പാർഥൻ, അബ്ദുസലാം ആലുവ, മനു പത്തനംതിട്ട, ജയരാജ്, സുധിൻ കുമാർ, എം. നസീർ, മോഹനൻ, ജംഷീർ, അനിൽ കുമാർ പുലിക്കെരിൽ, സുനിൽ കുമാർ കാസർകോട്, വി. മൃദുൻ, പി. സുരേഷ് (വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ) എന്നിവരടങ്ങിയ ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
12ാമത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഏരിയയിലെ അഞ്ച് യൂനിറ്റ് സമ്മേളനങ്ങളും ഇസ്തിഹാർ യൂനിറ്റ് രൂപവത്കരണ കൺവെൻഷനും സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. അഖീക് യൂനിറ്റ് എം.പി. അഷ്റഫ്, അനിൽ കുമാർ, മോഹനൻ മാധവൻ, ഉമ്മുൽഹമാം നോർത്ത് യൂനിറ്റിൽ ഹരിലാൽ ബാബു, ജയരാജ്, എൻ.കെ. ജയൻ, ഉമ്മുൽഹമാം സൗത്ത് യൂനിറ്റിൽ അക്ബർ അലി, കരീം അമ്പലപ്പാറ, അബ്ദുസമദ്, ദല്ല മുറൂജ് യൂനിറ്റിൽ അബ്ദുസ്സലാം, വിപീഷ് രാജൻ, എം. നസീർ, ദറഇയ ജാക്സ് യൂനിറ്റിൽ പി.എസ്. അനിൽ, സന്തോഷ് കുമാർ, തങ്കച്ചൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി രൂപവത്കരിച്ച ഇസ്തിഹാർ യൂനിറ്റ് ഭാരവാഹികളായി പ്രേം കുമാർ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട എന്നിവരേയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി അംഗം ലിബിൻ പശുപതി, ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറര്‍ പി. സുരേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെന്റർ അംഗം എം.പി. ജയരാജ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ വിപീഷ് രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

