കേളി ചികിത്സ ധനസഹായം കൈമാറി
text_fieldsലീൻ ആൻസനുള്ള ചികിത്സ സഹായം സി.പി.എം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ കൈമാറുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ബദീഅ യൂനിറ്റ് മുൻ അംഗത്തിന് യൂനിറ്റിെൻറ നേതൃത്വത്തിൽ ചികിത്സ ധനസഹായം കൈമാറി. ബദീഅയിൽ മജ്ലിസ് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശംഖുമുഖം സ്വദേശി ലീൻ ആൻസൺ അസുഖ ബാധിതനാവുകയും ചികിത്സാർഥം നാട്ടിൽ പോവുകയും ചെയ്തിരുന്നു. തുടർ ചികിത്സക്ക് വമ്പിച്ച സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ബുദ്ധിമുട്ടിലായ ലീൻ ആൻസനെ സഹായിക്കാൻ ബദീഅ യൂനിറ്റ് അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും സംയുക്തമായി ചികിത്സ ഫണ്ട് സ്വരൂപിച്ച് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ശംഖുമുഖത്തെ ലീൻ ആൻസെൻറ വീട്ടിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ചേർന്ന ചടങ്ങിൽ സി.പി.എം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, ധനസഹായം ലീൻ ആൻസണ്‍ കൈമാറി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജോയി, ശംഖുമുഖം ബ്രാഞ്ച് സെക്രട്ടറി ജോണി, പ്രവീൺ കുമാർ, കേളി മുൻ ജീവകാരുണ്യ കമ്മിറ്റി അംഗം ദിലീപ് കുമാർ, ബദീഅ യൂനിറ്റ് അംഗം വിൻസൻറ് ആൻറണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചികിത്സ സഹായത്തിനും കൈമാറൽ ചടങ്ങിനും ലീൻ ആൻസൺ നന്ദി പറഞ്ഞു.

