റിയാദ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിനെ വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്കുവേണ്ടി കേളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് അനുഭാവികളെയും കേളി പ്രവർത്തകരെയും ഉൾപ്പെടുത്തി ബദിയയിൽ നടത്തിയ കൺവെൻഷനിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി എന്നിവർ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദിയും പറഞ്ഞു.