കേരളത്തിന്റെ ചെറുത്തു നിൽപ്പ് രാജ്യത്തിനാകെ മാതൃക - കേളി സുലൈ ഏരിയ സമ്മേളനം
text_fieldsറിയാദ്: ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് സംഘപരിവാർ ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടുന്ന, കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ സർക്കാരിന്റെയും ചെറുത്തു നിൽപ്പ് രാജ്യത്തിനാകെ മാതൃകയാണെന്ന് കേളി സാംസ്കാരിക വേദി സുലൈ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ മേഖലയിലുമുള്ള സമഗ്രവികസനത്തിൻ്റെ തുടർച്ചക്ക് ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച കേരളത്തിലെ ഓരോ വ്യക്തികളുടെയും ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു .
സുലൈ ഷിബാ അൽ ജസീറ ഓഡിറ്റോറിയത്തിലെ ബലരാമൻ നഗറിൽ നടന്ന സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി ഷറഫുദ്ധീൻ താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഹാഷിം കുന്നുത്തറ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റീജേഷ് രയരോത്ത് സാമ്പത്തിക കണക്കും, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: ഗോപിനാഥൻ (സെക്ര.), ഹാഷിം കുന്നത്തറ (പ്രസി.), റീജേഷ് രയരോത്ത് (ട്രഷ.)
ആറു യൂനിറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്കുള്ള മറുപടി ഹാഷിം കുന്നുത്തറ, റീജേഷ് രയരോത്ത്, പ്രഭാകരൻ കണ്ടോന്താർ എന്നിവർ നൽകി.ധനേഷ്, സത്യപ്രമോദ്, നാസർ കാരക്കുന്ന്, ബഷീർ ബബ്തൈൻ, നൗഫീദ് നൗഷാദ്, ഫൈസൽ ബാബു എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഗോപിനാഥൻ (സെക്രട്ടറി), ഹാഷിം കുന്നത്തറ (പ്രസിഡന്റ്), റീജേഷ് രയരോത്ത് (ട്രഷറർ), സുനിൽ ഉദിനൂർക്കരൻ, വി.പി ഇസ്മായിൽ (വൈസ് പ്രസി.), ധനേഷ്, വിനോദ് (ജോയി. സെക്ര.), രാധാകൃഷ്ണൻ (ജോയി.ട്രഷറർ), ജോർജ്ജ്, ഷറഫുദ്ധീൻ, പ്രകാശൻ, സത്യപ്രമോദ്, നവാസ്, ഫൈസൽ ബാബു, പി.ടി സാൻസീർ, സത്യനാഥ് ബാനർജി, ശിഹാബുദ്ധീൻ എന്നിവർ അംഗങ്ങളായും 19 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഹാഷിം കുന്നത്തറ അവതരിപ്പിച്ചു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ പ്രഖ്യാപിച്ചു.
ജോർജ്ജ്, ഇസ്ഹാക്ക്, അശോകൻ, അനിരുദ്ധൻ, ഗോപിനാഥൻ, ഹാഷിം കുന്നത്തറ, റീജേഷ് രയരോത്ത്, സത്യപ്രമോദ്, നാസർ കാരക്കുന്ന്, ഫൈസൽ ബാബു, ഷറഫുദ്ധീൻ, കൃഷ്ണൻകുട്ടി, റീജേഷ് രയരോത്ത്, അയൂബ് ഖാൻ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
കെ.പി.എം സാദിഖ്, ഫിറോസ് തയ്യിൽ, സീബ കൂവോട്, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കാഹിം ചേളാരി, മധു പട്ടാമ്പി, ലിപിൻ പശുപതി, ഷിബു തോമസ്, ഷാജി റസാഖ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഷറഫുദ്ധീൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

