കേളി ശുമൈസി യൂനിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകേളി ശുമൈസി യൂനിറ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 21ാം വാർഷികാഘോഷഭാഗമായി ബത്ഹ ഏരിയയിലെ ശുമൈസി യൂനിറ്റും അൽ അബീർ മെഡിക്കൽ സെന്റർ ശുമേസി ബ്രാഞ്ചും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ജീവിതശൈലീരോഗങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും വേണ്ടിയുള്ള ക്യാമ്പിൽ കേളി അംഗങ്ങളും വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും പങ്കെടുത്തു.
കോവിഡ് കാരണം രണ്ടു വർഷത്തോളമായി ഒരുവിധ മെഡിക്കൽ പരിശോധനയും നടത്താൻ സാധിക്കാതിരുന്ന പ്രവാസികൾക്ക് സൗജന്യ ക്യാമ്പ് വലിയ ആശ്വാസമായി. ശുമൈസി അൽ അബീർ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ കേളി ശുമൈസി യൂനിറ്റ് വൈസ് പ്രസിഡന്റ് ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
അബീർ മെഡിക്കൽ സെന്റർ ഡെൻറൽ സർജൻ ഡോ. ഹുസ്ന താരിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി വൈസ് ചെയർമാൻ സെൻ ആന്റണി, ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരൻ, പ്രസിഡന്റ് രാമകൃഷ്ണൻ, ട്രഷറർ രാജേഷ് ചാലിയാർ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ഷൈനി അനിൽ എന്നിവർ സംസാരിച്ചു.
ഡോ. ഷാഫി (ജനറൽ ഫിസിഷ്യൻ), ജോസ് പീറ്റർ (ഓപറേഷൻ മാനേജർ), ജോബി (മാർക്കറ്റിങ് മാനേജർ), ആരോഗ്യപ്രവർത്തകരായ ജോബി, രമ്യ, ജീന, ആൻസി, ഫഹദ്, ജംഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യൂനിറ്റ് സെക്രട്ടറി സലീം മടവൂർ സ്വാഗതവും ഏരിയ ജോയന്റ് ട്രഷറർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

