കേളി ശുമൈസി യൂനിറ്റ് ചെസ്, കാരം ടൂർണമെന്റ്
text_fieldsറിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ഹ ഏരിയ ശുമൈസി യൂനിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്, കാരം മത്സരങ്ങൾ യൂനിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കേളി ഓഫിസിൽനടന്ന മത്സരങ്ങളിൽ കാരം ടൂർണമെന്റിന്റെ ഉദ്ഘാടനം കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറവും നിർവഹിച്ചു.
ചെസ് മത്സരത്തിന്റെ ഫൈനലിൽ സലീമും അനീഷും ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞു. മുജീബും മൻസൂറും ഏറ്റുമുട്ടിയ കാരം ഫൈനലിൽ മൻസൂർ വിജയിച്ചു. വിജയികൾക്ക് ശുമൈസി യൂനിറ്റ് സമ്മേളന വേദിയിൽ സമ്മാനങ്ങൾ നൽകും. മത്സരങ്ങൾക്ക് മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, മർഖബ് രക്ഷാധികാരി സമിതി അംഗങ്ങളായ അനിൽ അറക്കൽ, വിനോദ്, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമർ, ഇസ്മാഈൽ കൊടിഞ്ഞി, ഫക്രുദ്ദീൻ, ബത്ഹ സെൻറർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം നൗഫൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

