പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജയാനന്ദന് കേളി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കേളി ന്യൂ സനയ്യ പവർഹൗസ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം വിജയാനന്ദന് യാത്രയയപ്പ് നൽകി.
യൂനിറ്റ് ട്രഷറർ മധു ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ വിജയാനന്ദൻ രണ്ട് പതിറ്റാണ്ടിലേറെയായി മുനീർ മുനീം പ്ലാസ്റ്റിക് കമ്പനിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.കേളി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ട്രഷറർ താജുദ്ദീൻ, വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി സുവി പൈസ് വിജയാനന്ദന് ചടങ്ങിൽ കൈമാറി. ഏരിയയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വിജയാനന്ദന്റെ സമർപ്പിത സേവനങ്ങളെ പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു. സുവി പൈസ് സ്വാഗതവും വിജയാനന്ദൻ മറുപടി പ്രസംഗവും നടത്തി.

