കോര്‍പറേറ്റ് മാധ്യമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു –കേളി സെമിനാര്‍
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 10ാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ‘മാധ്യ മങ്ങളും ജനാധിപത്യവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജനവിരുദ്ധനയങ്ങള്‍ നടപ ്പാക്കുന്ന സര്‍ക്കാറുകളുടെ ഭരണത്തുടര്‍ച്ചയില്‍ മാധ്യമങ്ങളുടെ നിര്‍മിത പൊതുബോധത്തിന് സുപ്രധാന പങ്കുണ്ടെന്നും അതു ജനകീയമല്ലെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച കേളി സുലൈ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണന് പറഞ്ഞു. ഭരണകൂടത്തിന് അനുകൂലമായ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെയാണ് നിഷേധിക്കുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടി.ആർ. സുബ്രഹ്മണ്യൻ മോഡറേറ്ററായി. സാംസ്കാരിക കമ്മിറ്റി അംഗം ബിജു തായംബത്ത് പ്രബന്ധം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, കേന്ദ്ര രക്ഷാധികാരി അംഗം സതീഷ്കുമാര്‍, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ സുരേഷ് ചന്ദ്രന്, വിനയന്, സാംസ്കാരികവിഭാഗം ചെയര്മാന് മധു ബാലുശ്ശേരി, സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ജോ. കണ്‍വീനര്‍ സതീഷ് കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
