കേളി സാജൻ പാറക്കണ്ടി അനുശോചനയോഗം
text_fieldsസാജൻ പാറക്കണ്ടിയുടെ മരണത്തിൽ കേളി സംഘടിപ്പിച്ച
അനുശോചന യോഗം
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗമായിരിക്കെ സ്ട്രോക്ക് മൂലം മരിച്ച കണ്ണൂർ എടക്കാട് നടാൽ സ്വദേശി പാറക്കണ്ടി സാജന്റെ വേർപാടിൽ ദവാദ്മി യൂനിറ്റ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ദവാദ്മി സനാഇയ്യ മേഖലയിൽ അൽഗുവൈസ് വാഹന വർക് ഷോപ്പിൽ ജോലിക്കിടെ സാജൻ തലകറങ്ങി വീണതിനെതുടർന്ന്, ദവാദ്മി ജനറൽ ആശുപത്രിയിലും തുടർ ചികിത്സക്കായി റിയാദ് അമീർ മുഹമ്മദ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടി പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. ദവാദ്മി യൂനിറ്റ് പ്രസിഡൻറ് രാജേഷിെൻറ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ, രക്ഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ, കെ.വി. ഹംസ തവനൂർ, യൂനിറ്റ് സെക്രട്ടറി ഉമർ, മോഹനൻ എന്നിവരെ കൂടാതെ നിരവധി യൂനിറ്റംഗങ്ങളും സാജൻ പാറക്കണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

