കേളി റിയാദ് മലാസ് ഏരിയ കമ്മിറ്റി നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ച കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയായ നാരായണൻ എന്ന മണിയുടെ വേർപ്പാടിൽ
കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കേളി ജരീർ യൂനിറ്റ് ജോയിന്റ് സെക്രട്ടറിയാ യിരുന്ന നാരായണൻ പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കേളി കേന്ദ്ര-ഏരിയ ഭാരവാഹികളും സഹപ്രവർത്തകരും യോഗത്തിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. മലാസ് ഏരിയ പ്രസിഡന്റ് അഷറഫ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി വി.എം സുജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിങ് ട്രഷറർ സിംനേഷ് വയനൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ നസീർ മുള്ളൂർക്കര, രജീഷ് പിണറായി, റഫീഖ് ചാലിയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, നൗഫൽ ഉള്ളാട്ടുചാലി, മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ്, ഏരിയ ട്രഷറർ കെ. അബ്ദുൽ വദൂദ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഇ. കെ രാജീവൻ, അഷറഫ് കണ്ണൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അൻവർ, മുകുന്ദൻ, രാകേഷ്, ജരീർ തുടങ്ങിയവർ സംസാരിച്ചു. സംഘടനാ രംഗത്തെ നാരായണന്റെ നിസ്വാർഥ സേവനവും ലളിതമായ പെരുമാറ്റവും യോഗം അനുസ്മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

