കേളി റൗദ ഏരിയ ജനകീയ നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsകേളി റൗദ ഏരിയ സംഘടിപ്പിച്ച ജനകീയ നോമ്പുതുറ
റിയാദ്: കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. എല്ലാ വർഷവും ഏരിയ തലങ്ങളിൽ കേളി സംഘടിപ്പിക്കുന്ന ജനകീയ സമൂഹ നോമ്പുതുറയുടെ ഭാഗമായാണ് റൗദ ഏരിയ ബഗ്ലഫിലെ അൽ-ലുലുത്ത് ഇസ്തിറാഹയിൽ ഇഫ്താർ സംഘടിപ്പിച്ചത്. റൗദയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വ്യക്തികളും കുടുംബങ്ങളും വ്യവസായ പ്രമുഖരും സ്വദേശികളും നാഷനൽ ഗാർഡ് ആശുപത്രിയിലെ ഡോക്ടർമാരും ഇഫ്താറിൽ പങ്കെടുത്തു.
അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് കെ.കെ. ഷാജി കൺവീനറും സൈനുദ്ദീൻ ചെയർമാനും സജാദ് സാമ്പത്തിക കൺവീനറുമായ ഇഫ്താർ സംഘാടക സമിതി നേതൃത്വം നൽകി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുനിൽ സുകുമാരൻ, സുനിൽ കുമാർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുരേഷ് ലാൽ, നസീർ മുള്ളൂർക്കര, ബിജു തായമ്പത്, നൗഫൽ സിദ്ദീഖ്, രാമകൃഷ്ണൻ, സജീവ്, ഏരിയ സെക്രട്ടറി ബിജി തോമസ്, റൗദ രക്ഷാധികാരി കൺവീനർ ജോഷി പെരിഞ്ഞനം, രക്ഷാധികാരി സമിതി അംഗങ്ങളായ കെ.ഇ. ഷാജി, ഉല്ലാസൻ, അൻസാരി, ഹാരിസ്, അജയൻ ഏരിയ കമ്മിറ്റിയംഗങ്ങളായ ശ്രീകുമാർ വാസു, ഇസ്മാഈൽ, പ്രഭാകരൻ ബേത്തൂർ, വിൽസൺ, ആഷിഖ്, സതീശൻ എന്നിവർ നേതൃത്വം നൽകി. കേളിയുടെ മറ്റ് ഏരിയകളിലേയും കുടുംബവേദിയുടേയും ഇഫ്താറുകൾ വരും ദിവസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

