Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​രം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ളി ‘പ്ര​തീ​ക്ഷ’ പു​ര​സ്‌​കാ​രം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു
cancel

റി​യാ​ദ് / പാ​ല​ക്കാ​ട്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘പ്ര​തീ​ക്ഷ’ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ക്യാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്റോ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ളി പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​കെ 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​തി​ൽ റി​യാ​ദി​ൽ 16 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തേ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 216 കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പാ​ല​ക്കാ​ട്ടും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ളി കേ​ന്ദ്ര​ക​മ്മി​റ്റി മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് അ​ലി പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി സി.​പി.​ഐ (എം) ​ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം റ​ഫീ​ക്ക് പാ​ല​ത്ത്, കേ​ര​ള പ്ര​വാ​സി സം​ഘം ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കു​ഞ്ഞ​ബ്ദു​ല്ല, കേ​ളി മു​ൻ അം​ഗ​ങ്ങ​ളാ​യ ചെ​ക്കു​ട്ടി, ഹ​നീ​ഫ ഒ​റ്റ​പ്പാ​ലം, സ​തീ​ഷ് ബാ​ബു കോ​ങ്ങാ​ടാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി അം​ഗം മ​ധു ഇ​ട​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keli Pratheeksha Award Distribution
Next Story