കേളി ഓൺലൈൻ രചനമത്സരം സംഘടിപ്പിക്കുന്നു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്കായി ‘നവകേരള നിർമിതിയും പ്രവാസികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ രചനമത്സരം നടത്തുന്നു. വിജയികൾക്ക് കാഷ് പ്രൈസും പ്രശംസഫലകവും സമ്മാനിക്കും. രചനകൾ kelisamskarikamcc@gmail.com എന്ന വിലാസത്തിൽ അയക്കണം.
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. നിബന്ധനകൾ: 200 വാക്കിൽ കവിയാതെ മലയാളത്തിൽ എഴുതിയ രചനകളായിരിക്കണം. മുമ്പ് ഏതെങ്കിലും തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരിക്കുന്നവർ സൗദി അറേബ്യയിലുള്ള പ്രവാസി മലയാളികളായിരിക്കണം. വിശദ വിവരങ്ങൾക്ക് ഷാജി റസാഖ് (0535306310), മൂസ കൊമ്പൻ (0502478044) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

