കേളി റുവൈദയിൽ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsറുവൈദ യൂനിറ്റ് രൂപവത്കരണ യോഗം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂനിറ്റ് റുവൈദയിൽ രൂപവത്കരിച്ചു. മുസാഹ്മിയ ഏരിയക്ക് കീഴിലെ അഞ്ചാമത് യൂനിറ്റായി പ്രവർത്തിക്കുന്ന റുവൈദ യൂനിറ്റ് രൂപവത്കരണ യോഗം മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു.
അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സുലൈമാൻ ആമുഖഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് ഷമീർ പുലാമന്തോൾ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രവർത്തകരിൽനിന്നും ഉയർന്ന ചർച്ചകൾക്ക് രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായിയും സെക്രട്ടറി സുരേഷ് കണ്ണപുരവും മറുപടി പറഞ്ഞു.
അസ്ലം (പ്രസി), നാസർ തേരക്കാട് (സെക്ര), ഷംസീർ (ട്രഷ).
അസ്ലം (പ്രസി), നാസർ തേരക്കാട് (സെക്ര), ഷംസീർ (ട്രഷ) എന്നിവർ ഭാരവാഹികളായി 11 അംഗ പ്രവർത്തക സമിതിയെ യോഗം തിരഞ്ഞെടുത്തു. കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ജോയൻറ് സെക്രട്ടറി മധു ബാലുശ്ശേരി, മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ദീൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഹുസൈൻ മണക്കാട്, ബദീഅ മേഖലാ രക്ഷധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, രതിൻ ലാൽ, സന്തോഷ്, അനീസ് അബൂബക്കർ, മുസാഹ്മിയ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇഖ്ബാൽ, നൗഷാദ്, ഗോപി, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. അഡ്ഹോക് കമ്മിറ്റി കൺവീനർ നാസർ തേരക്കാട് സ്വാഗതവും സെക്രട്ടറി നാസർ തേരക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

