കേളി ന്യൂ സനയ്യ ഏരിയ മനോഹരൻ നെല്ലിക്കൽ അനുശോചന യോഗം
text_fieldsറിയാദ് കേളി ന്യൂ സനയ്യ ഏരിയ സംഘടിപ്പിച്ച മനോഹരൻ നെല്ലിക്കൽ അനുശോചന യോഗത്തിൽ സുരേഷ് കണ്ണപുരം സംസാരിക്കുന്നു
റിയാദ്: കേളി സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ന്യൂ സനയ്യയിലെ ദുബൈ മാർക്കറ്റ് ഒയാസിസ് ഹാളിൽ നടന്ന യോഗത്തിൽ ഏരിയ സാംസ്കാരിക കമ്മിറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സുരേഷ് കണ്ണപുരം, ഹുസൈൻ മണക്കാട്, ബൈജു ബാലചന്ദ്രൻ, തോമസ് ജോയി, താജുദ്ദീൻ, നാസർ, ജയപ്രകാശ്, അബ്ദുൽ കലാം, ഗിരീഷ്, അബ്ബാസ്, കരുണാകരൻ മണ്ണടി, സജീഷ്, ബേബി ചന്ദ്രകുമാർ, മധു, ഗോപി, രാജേഷ്, സതീഷ് കുമാർ, എസ്. ഷിബു, വിവിധ യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷിബു തോമസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

