മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ കേളി അനുശോചിച്ചു
text_fieldsമനോഹരൻ നെല്ലിക്കലിന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച യോഗത്തിൽ കെ.പി.എം. സാദിഖ് സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ന്യൂ സനയ്യ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ. രതീന്ദ്രൻ, ടി.ആർ. സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രിയ വിനോദ്, ശ്രീഷാ സുകേഷ്, വി.എസ്. സജീന, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ, നിസാർ മണ്ണഞ്ചേരി, രജീഷ് പിണറായി, ഹസ്സൻ പുന്നയൂർ, സുകേഷ്, ജോഷി പെരിഞ്ഞനം, സുനിൽ കുമാർ, പി.പി. ഷാജു, സുരേഷ് ലാൽ, സെൻ ആന്റണി, റഫീക് പാലത്ത്, ഷിബു തോമസ്, തോമസ് ജോയ്, അബ്ദുനാസർ, ബൈജു ബാലചന്ദ്രൻ, അബ്ദുൽ കലാം, അബ്ബാസ്, കരുണാകരൻ, താജുദ്ധീൻ, സജീഷ്, ലാസർദ്ധി ഷിജു ലോറൻസ്, ഫൈസൽ കൊണ്ടോട്ടി, നാസർ പൊന്നാനി, ഷാജി റസാഖ്, സിജിൻ കൂവള്ളൂർ എന്നിവർ സംസാരിച്ചു.
കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മനോഹരൻ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ്. 14 വർഷമായി റിയാദ് ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരുകയായിരുന്നു.
രക്താതിസമ്മർദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച മനോഹരന് തലയിൽ രക്തസ്രാവം സംഭവിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

