കേളി മലസ് യൂനിറ്റ് വിഭജിച്ചു; പുതിയ മലസ് സെൻറർ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsയൂനിറ്റ് കൺവെൻഷൻ കേളി ജോയിൻറ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയയിലെ മലസ് യൂനിറ്റ് വിഭജിച്ച്, മലസ് സെൻറർ യൂനിറ്റ് രൂപവത്കരിച്ചു. സംഘടനാ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനും പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനുമായാണ് മലസ് യൂനിറ്റ് വിഭജിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂനിറ്റ് കൺവെൻഷൻ ചെറീസ് ഹാളിൽ ഏരിയ പ്രസിഡൻറ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോയിൻറ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. ട്രഷറർ മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും യൂനിറ്റ് സെക്രട്ടറി നൗഫൽ ഷാ യൂനിറ്റ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വിഭജനത്തിന് ശേഷമുള്ള അംഗങ്ങളുടെ പട്ടിക മലസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അവതരിപ്പിക്കുകയും, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം മലസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ കേന്ദ്ര സെക്രട്ടറി സുനിൽ കുമാർ, മലസ് ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, മലസ് ഏരിയ പ്രസിഡൻറ് അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിൻറ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡൻറ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു.
യൂനിറ്റ് വിഭജനത്തിന് ശേഷം ഇരു യൂനിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ കൺവെൻഷൻ തെരഞ്ഞെടുത്തു. മലസ് യൂനിറ്റ് ഭാരവാഹികളായി റെനീസ് കരുനാഗപ്പള്ളി (പ്രസി.), സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ് (വൈ. പ്രസി.), നൗഫൽ ഷാ (സെക്ര.), കെ. സുബിൻ, കെ.എസ്. ജിൽഷ (ജോ. സെക്ര.), എം.കെ. സുധീഷ് (ട്രഷ.), സജു വെളിയിൽ സോമൻ (ജോ. ട്രഷ.) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഇ.കെ. രാജീവ്, എം. സജു, വെളിയിൽ സോമൻ, കെ.വി. ശ്രീജിത്, കെ.പി. ആരിഫ് എന്നിവരെയും തെരഞ്ഞെടുത്തു.
മലസ് സെൻറർ യൂനിറ്റ് ഭാരവാഹികളായി അജ്മൽ മന്നേത്ത് (പ്രസി.), ടി.ബി. നൗഷാദ്, പ്രജിത്ത് പ്രകാശ് (വൈ. പ്രസി.), ഉനൈസ് ഖാൻ (സെക്ര.), കെ.പി. മഹേഷ്, വിനു ചേരന്തോട് (ജോ. സെക്ര.), കെ.എം. അഫ്സൽ (ട്രഷ.), ജിതിൻ സുരേഷ് (ജോ. ട്രഷ.) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാർ, പി.ബി. അനുരാജ്, എ.കെ. അസ്കർ എന്നിവരെയും തെരഞ്ഞെടുത്തു. ചടങ്ങിൽ ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

