കേളി മലസ്സ് ഏരിയ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
text_fieldsനോർക്ക രജിസ്ട്രേഷൻ ക്യാമ്പിൽനിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് പ്രവാസി സമൂഹത്തിന് വലിയ തോതിൽ പ്രയോജനകരമായി.
മലാസ് ഏരിയയിൽ നടന്ന ക്യാമ്പിൽ 350 പേർക്ക് നോർക്ക കാർഡ് പുതുക്കുന്നതിനും പുതിയ ഐ.ഡിക്ക് അപേക്ഷിക്കുന്നതിനും സാധിച്ചു. പ്രവാസികൾക്ക് നോർക്ക ഐ.ഡി രജിസ്ട്രേഷൻ, നോർക്ക കെയർ (കുടുംബ സുരക്ഷ ഹെൽത്ത് ഇൻഷുറൻസ്) എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ക്യാമ്പിലൂടെ നൽകിയത്.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 250 പേർ നോർക്ക കാർഡ് പുതുക്കുകയും, 100 പേർ പുതിയ ഐ.ഡിക്ക് അപേക്ഷ നൽകുകയും ചെയ്തു. നിരവധി പേർ നോർക്ക കെയർ ഇൻഷുറൻസിനായി അപേക്ഷ നൽകി. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാനും പ്രവാസി മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും വലിയൊരു അവസരവുമാണ് ക്യാമ്പിലൂടെ ലഭ്യമായത്. എരിയയിലെ കേളി അംഗങ്ങളെ കൂടാതെ പ്രവാസി സമൂഹത്തിൽനിന്ന് വലിയൊരു ശതമാനം ആളുകളും ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.
മലാസ് ഏരിയ സെക്രട്ടറി വി.എം സുജിത്, ഏരിയ പ്രസിഡന്റ് സമീർ അബ്ദുൽ അസീസ്, ഏരിയ ട്രഷർ സിംനേഷ്, മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ഏരിയ നോർക്ക കോഓഡിനേറ്റർ അജ്മൽ മന്നേത്ത്, ജോയന്റ് കോഓഡിനേറ്റർ റിജോ അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി. രജിസ്ട്രേഷൻ ഡെസ്ക് ആയി അനിൽ, നൗഫൽഷാ, മുനവർ, സൈതലവി, ഷുഹൈബ്, മഹേഷ്, രാകേഷ്, പ്രജിത് എന്നിവർ പ്രവർത്തിച്ചു. വളന്റിയർ ക്യാപ്റ്റൻ ആയി റനീസ് വളന്റിയർമാരായി നാരായണൻ ജരീർ, ഉനൈസ് ഖാൻ മലാസ്, ജിൽഷാദ് എന്നിവർ പ്രവർത്തിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കൊണ്ടോട്ടി, പി.എൻ.എം റഫീഖ്, രതീഷ്, അഷ്റഫ് പൊന്നാനി, അബ്ദുൽ വദൂദ്, അൻവർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

